ജനനായകന്റെ റിലീസ് തീയതി പ്രഖ്യാപനം, എന്താകും വിജയുടെ പിറന്നാൾ സമ്മാനം?

ജനനായകന്റെ റിലീസ് തീയതി പ്രഖ്യാപനം, എന്താകും വിജയുടെ പിറന്നാൾ സമ്മാനം?

ജനനായകന്റെ റിലീസ് തീയതി പ്രഖ്യാപനം,  എന്താകും വിജയുടെ പിറന്നാൾ സമ്മാനം?

എല്ലാ പിറന്നാളിനും സിനിമയുമായി ബന്ധപ്പെട്ട ഒരു നിർണായക ‘അപ്ഡേറ്റ്’ പുറത്തുവിട്ടായിരിക്കും വിജയുടെ ആഘോഷം. എന്നാൽ ഇത്തവണ അൻപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്നത് വിജയ് എന്ന നടനല്ല, സി. ജോസഫ് വിജയ് എന്ന മുഖ്യമന്ത്രിയാണ്. എന്ത് അദ്ഭുതമായിരിക്കും ജൂൺ 22ന് ആരാധകർക്കായി വിജയ് കാത്തുവച്ചിട്ടുണ്ടാവുക? വിജയ് അധികാരത്തിലേറിയതിനു ശേഷമുള്ള 42 ദിവസം തമിഴ്‌നാട്ടിൽ എന്തെല്ലാം സംഭവിച്ചു? വായിക്കാം വിശദമായി.

ബാഹുബലി–2 സിനിമയിലെ സത്യപ്രതിജ്ഞാ രംഗത്തിലുള്ള ‘അമരേന്ദ്ര ബാഹുബലിയായ നാൻ’ എന്ന ക്ലാസ് ഡയലോഗിനെ ജീവിതത്തിലേക്ക് റീമേക്ക് ചെയ്തു ചെന്നൈ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ‘സി.ജോസഫ് വിജയ് എൻകിറ നാൻ’ എന്ന് അവതരിപ്പിച്ച തമിഴകത്തിന്റെ ‘ജനനായകന്’ ഇന്നു പിറന്നാൾ. 59 വർഷങ്ങൾക്കു ശേഷം ദ്രാവിഡ രാഷ്ട്രീയത്തിന് ഇടവേള നൽകി തമിഴ് ജനത തിരഞ്ഞെടുത്ത ദളപതി ഇന്ന്, ജൂൺ 22ന്, 52–ാം പിറന്നാൾ കൊണ്ടാടും. തമിഴകത്തിന്റെ തലൈവരായതിനു ശേഷമുള്ള ആദ്യ പിറന്നാളാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയിന്. സത്യപ്രതിജ്ഞ മുതൽ ‘ബീസ്റ്റ്’ സ്യൂട്ടണിഞ്ഞ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന വിജയ് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പിറന്നാൾ ദിനവും സഭയിലുണ്ടാകും. പിറന്നാൾ ദിനത്തിൽ സ്യൂട്ടിനു പകരം മറ്റു വേഷം ധരിക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നു.മരേന്ദ്ര ബാഹുബലിയായ നാൻ’ എന്ന ക്ലാസ് ഡയലോഗിനെ ജീവിതത്തിലേക്ക് റീമേക്ക് ചെയ്തു ചെന്നൈ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ‘സി.ജോസഫ് വിജയ് എൻകിറ നാൻ’ എന്ന് അവതരിപ്പിച്ച തമിഴകത്തിന്റെ ‘ജനനായകന്’ ഇന്നു പിറന്നാൾ. 59 വർഷങ്ങൾക്കു ശേഷം ദ്രാവിഡ രാഷ്ട്രീയത്തിന് ഇടവേള നൽകി തമിഴ് ജനത തിരഞ്ഞെടുത്ത ദളപതി ഇന്ന്, ജൂൺ 22ന്, 52–ാം പിറന്നാൾ കൊണ്ടാടും. തമിഴകത്തിന്റെ തലൈവരായതിനു ശേഷമുള്ള ആദ്യ പിറന്നാളാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയിന്. സത്യപ്രതിജ്ഞ മുതൽ ‘ബീസ്റ്റ്’ സ്യൂട്ടണിഞ്ഞ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന വിജയ് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പിറന്നാൾ ദിനവും സഭയിലുണ്ടാകും. പിറന്നാൾ ദിനത്തിൽ സ്യൂട്ടിനു പകരം മറ്റു വേഷം ധരിക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നു.

2024 ഫെബ്രുവരിയിൽ വിജയ് തമിഴക വെട്രി കഴകം (ടിവികെ) പ്രഖ്യാപിച്ചപ്പോൾ കമൽഹാസൻ എംപിയുടെ മക്കൾ നീതി മയ്യത്തോട് ഉപമിക്കാനായിരുന്നു മത്സരം. വർഷങ്ങളുടെ പാരമ്പര്യമുള്ള ദ്രാവിഡ പാർട്ടികളെ തമിഴക രാഷ്ട്രീയത്തിൽ എതിർക്കാനുള്ള തീരുമാനം എത്രത്തോളം അപകടമാണെന്ന് വിജയിനു കൃത്യമായി അറിയാമായിരുന്നു. അന്നുമുതൽ റിസ്കെടുത്തുതന്നെയാണ് തമിഴ് രാഷ്ട്രീയത്തിലേക്ക് വിസിലടിച്ചു ടിവികെ കയറിവന്നതും ‘സർക്കാർ’ രൂപപ്പെടുത്തിയതും. ഡിഎംകെ നേതൃത്വം നൽകുന്ന 24 പാർട്ടികളുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തെയാണ് ടിവികെ പരാജയപ്പെടുത്തിയത്. കൂടാതെ 2013ൽ ‘തലൈവ’ സിനിമയുടെ റിലീസ് ‘ടൈം ടു ലീഡ്’ എന്ന ടാഗ്‌ലൈനിന്റെ പേരിൽ തടഞ്ഞ അണ്ണാഡിഎംകെയുടെ രാഷ്ട്രീയ ഭാവിയെത്തന്നെ തകിടം മറിച്ചായിരുന്നു വിജയുടെ മധുരപ്രതികാരം.

തമിഴ് സിനിമയിലെ സൂപ്പർതാര പദവിയിൽ നിൽക്കുമ്പോഴാണ് വിജയ്, സിനിമ പൂർണമായി ഉപേക്ഷിച്ച് ജനസേവനത്തിനായി ഇറങ്ങുമെന്നു പ്രഖ്യാപിച്ചത്. അതും കോടികൾ പ്രതിഫലം പറ്റിയിരുന്ന സമയത്ത്. ‘കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾത്തന്നെ നിങ്ങളെ സേവിക്കാൻ ഞാൻ വന്നിരിക്കുന്നു’ എന്ന വാക്കുകൾ രാഷ്ട്രീയ യോഗങ്ങളിൽ പ്രചാരണത്തിനായി കൃത്യമായിത്തന്നെ വിജയ് പ്രയോഗിച്ചു. ഇതെല്ലാം ചേർന്നപ്പോൾ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഡിഎംകെയുടെ ഉദയസൂര്യനുമേൽ ടിവികെയുടെ വിസിൽ ശബ്ദമുയർന്നു. പാർട്ടിയിലെ അംഗങ്ങളുടെ എണ്ണം 2 കോടിയിലെത്തിയെന്നതാണ് ടിവികെയെ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട്. അതു സത്യമായാലും അല്ലെങ്കിലും തമിഴ്‌നാട്ടിൽ, വിജയിനു കീഴെ ടിവികെ ശക്തിപ്രാപിക്കുകതന്നെയാണ്.

ആഘോഷവും ജനക്ഷേമവും

ആഘോഷങ്ങളിൽ ഒതുക്കാതെ, പൂർണമായും 'ജനക്ഷേമ ദിനമായി' പിറന്നാൾ ദിനം ആഘോഷിക്കാനാണ് മുഖ്യമന്ത്രി അണികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിപുലമായ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ടിവികെ പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും അന്നദാനവും സൗജന്യ ആരോഗ്യ പരിശോധന ക്യാംപുകളും സംഘടിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. സ്വന്തം മണ്ഡലമായ പെരമ്പൂരിലെ എംഎൽഎ ഓഫിസിലെത്തി കേക്ക് മുറിച്ച് ലളിതമായി ജന്മദിനം ആഘോഷിക്കാനും പദ്ധതിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ ജന്മദിന പരിപാടികൾ നടക്കുക.

ടിവികെ നടപ്പിലാക്കിയ 5 ജനകീയ പ്രഖ്യാപനങ്ങൾ

1. 2 മാസം 500 യൂണിറ്റ് വൈദ്യുതി വരെ ഉപയോഗിക്കുന്നവർക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി.

2. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ‘സിങ്കപ്പെൺ’ റാപ്പിഡ് റെസ്പോൺസ് ടീം.

3. വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപമുള്ള മദ്യ വിൽപന കേന്ദ്രങ്ങളായ 717 ടാസ്മാക്കുകൾ (തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ) അടച്ചു.

4. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി ചെറുകിട കർഷകർ എടുത്ത 75,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളി.

5. തെങ്കാശി, വിരുദുനഗർ, മധുര ജില്ലകളിൽ അനധികൃതമായി പ്രവർത്തിച്ച ക്വാറികൾക്കെതിരെ നടപടി.