IND vs ENG T20: വെെഭവ് ഇംഗ്ലണ്ടിന് ഭീഷണിയല്ല, തടുക്കാൻ ഞങ്ങൾക്ക് അറിയാം; ഇന്ത്യക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക്
IND vs ENG T20: വെെഭവ് ഇംഗ്ലണ്ടിന് ഭീഷണിയല്ല, തടുക്കാൻ ഞങ്ങൾക്ക് അറിയാം; ഇന്ത്യക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക്
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ വെെറ്റ് വാഷ് നേരിട്ടതോടെയാണ് ഇംഗ്ലണ്ട് പരമ്പര അഭിമാന പ്രശ്നമായിരിക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസം തന്നെയായിരിക്കും.
അയർലൻഡിനെതിരേ കളിക്കാൻ അവസരം ലഭിക്കാതിരുന്ന വെെഭവ് സൂര്യവംശിക്ക് ഇംഗ്ലണ്ടിനെതിരായ ടി20യിൽ അവസരം ലഭിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമീപകാലത്തായി മികച്ച ഫോമിൽ കളിക്കുന്ന താരമാണ് വെെഭവ്. 15കാരൻ അരങ്ങേറ്റം അർഹിക്കുന്നുണ്ടെന്ന് പ്രമുഖരടക്കം ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ വെെഭവ് സൂര്യവംശിക്ക് അരങ്ങേറ്റം നൽകിയാലും തടുക്കാൻ തങ്ങൾക്ക് അറിയാമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനായ ഹാരി ബ്രൂക്ക് .
ഞങ്ങൾക്ക് ഞങ്ങളുടേതായ തന്ത്രങ്ങളുണ്ട്. അത് ഫലം കാണുമെന്ന് തന്നെയാണ് കരുതുന്നത്. അവരെ മികച്ച ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് തടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നതെല്ലാം ചെയ്യുമെന്നാണ് ഹാരി ബ്രൂക്ക് പറയുന്നത്. ഇന്ത്യ വെെഭവിനെ കളിപ്പിക്കാൻ സാധ്യത കുറവാണെന്ന് തന്നെ പറയാം. സഞ്ജു സാംസൺ-അഭിഷേക് ശർമ കൂട്ടുകെട്ടിലാവും ഇന്ത്യ വിശ്വാസം അർപ്പിക്കുക. സഞ്ജു സാംസണിന്റെ സമീപകാലത്തെ പ്രകടനം മോശമാണ്.
സഞ്ജു അയർലൻഡിനെതിരേ 5,0 എന്നിങ്ങനെയാണ് സ്കോർ നേടിയത്. അതിവേഗം റൺസുയർത്താൻ സഞ്ജുവിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല വിക്കറ്റ് കാത്ത് കളിക്കാനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലും ഇന്ത്യ സഞ്ജുവിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ട് ടി20 പരമ്പരയിൽ സഞ്ജു നിരാശപ്പെടുത്തിയാൽ അത് താരത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.
admin