വിജയ്ക്ക് 52-ാം പിറന്നാൾ, ആശംസകൾ നേർന്ന് നരേന്ദ്ര മോദി, സഹോദരനെന്ന് കമൽഹാസൻ
വിജയ്ക്ക് 52-ാം പിറന്നാൾ, ആശംസകൾ നേർന്ന് നരേന്ദ്ര മോദി, സഹോദരനെന്ന് കമൽഹാസൻ
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹവും ടിവികെയും അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾക്കിടയിലാണ് അദ്ദേഹത്തിന് ഈ ജന്മദിനം എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നു.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പ്രസിഡന്റും സർവോപരി തന്റെ സഹോദരനുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് കമൽഹാസൻ എക്സിൽ പോസ്റ്റ് ചെയ്തു. ജനലക്ഷങ്ങളുടെ ഹൃദയം കവർന്നയാളാണ് വിജയ് എന്നും കമൽ കൂട്ടിച്ചേർത്തു.
സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് 2024 ഫെബ്രുവരി രണ്ടിന് തമിഴക വെട്രി കഴകം (ടി.വി.കെ.) പാർട്ടിയുമായി വിജയ് രാഷ്ട്രീയത്തിലെത്തുന്നത്. ചുരുങ്ങിയ സമയത്തിനകം ടി.വി.കെ. സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിച്ചു. പാർട്ടി രൂപവത്കരിച്ച് രണ്ടുവർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിച്ച് വൻവിജയം നേടി. മേയ് പത്തിനാണ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
admin