തമിഴക വെട്രി കഴകം കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നേതാക്കൾ . എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാൻ നിർദ്ദേശം.
തമിഴക വെട്രി കഴകം കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നേതാക്കൾ . എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാൻ നിർദ്ദേശം.
കേരളം : തമിഴക വെട്രി കഴകം കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നേതാക്കൾ . എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാൻ നിർദ്ദേശം. തിരുവനന്തപുരം : തമിഴക വെട്രി കഴകം (ടിവികെ) കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കേരളത്തിൽ പാർട്ടി ഏകോപന ചുമതലയുള്ള നേതാക്കൾ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ മുതിർന്ന നേതാക്കൾ നിർദ്ദേശിച്ചതായും ടിവികെ സംസ്ഥാന ഘടകം നേതാവ് ഡോ സുലൈമാൻ ബഷീർ പറഞ്ഞു.
ജില്ലാ ആസ്ഥാനങ്ങളിൽ കൊടിമരം നാട്ടി ടിവികെയുടെ ഓദ്യോഗിക പതാക ഉയർത്തും . പുതിയ അംഗങ്ങളെ ചേർക്കുന്നതിന് പുറമെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരെ ടിവികെയിലേക്ക് ക്ഷണിക്കാനും ചെന്നൈയിൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതല യോഗത്തിൽ ധാരണയായി. തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് കേരളത്തിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം , തിരുപ്പൂർ ജില്ലയിലെ ധാരാപുരം എന്നീ മണ്ഡലങ്ങളിൽ ടിവികെ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കേരളത്തിൽ നിന്നുള്ള നേതാക്കളും അണികളും പങ്കെടുക്കുന്നുണ്ട്.
ഡോ സുലൈമാൻ ബഷീറിന്റെ നേതൃത്തിൽ ചെന്നൈയിൽ ക്യാമ്പ് ചെയ്യുന്ന സംസ്ഥാന നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ടിവികെയുടെ മുതിർന്ന നേതാക്കളായ പുഷ്യാനന്തൻ, കെ എ ചെങ്കോട്ടയൻ തമിഴ്നാട് നിയമ സഭാ സ്പീക്കർ ജെസിഡി പ്രഭാകർ എന്നിവരുമായി കേരളത്തിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളെയും ടിവികെയിലെത്തിക്കാനാണ് കേരള നേതാക്കളുടെ ലക്ഷ്യം . നേതാക്കളായ ഡോ ബിജു രേമേശ്, ഡോ സുലൈമാൻ ബഷീർ, വിഴിഞ്ഞം എം എ വാഹിദ് , ആസിഫ് ആലുവ , വിമല, സുലൈമാൻ ഖനി എന്നിവരുടെ നേതൃത്വത്തിലാണ് ടിവികെ കേരളത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
admin